ഇതെന്റെ ആദ്യ ബ്ലോഗ്പോസ്റ്റാണ്...
പണ്ടെന്നോ..
മറന്നു പോയ ഇഷ്ട്ടങ്ങളിൽ ഒന്നിനെ പൊടിതട്ടി, മനസ്സിൻ ചെപ്പിൽ വെറുതെ എരിയുന്ന സങ്കടങ്ങൾക്ക് തടയിടാൻ ആയുധമാക്കി എടുക്കുന്നു....
ഇവിടെ ഞാൻ പങ്കുവെക്കുന്ന ഓരോ എഴുത്തും,
വെറുതെ ഇരുന്നു ചൂടു പിടിക്കുന്ന എന്നെ ഒരു തണുത്ത കാറ്റായി തലോടുന്ന ഒരുപിടി നല്ല ഓർമകൾക്ക് പുനർജ്ജീവൻ നൽകികൊണ്ടാണ്...
വെറുതെ ഇരിക്കുമ്പോൾ പഴയ ഒരുപാട് ഓർമകൾ മനസ്സിൽ അലയടിക്കും... ഇന്ന് രാവിലെ ചായ കുടിച്ചോണ്ടിരിക്കുമ്പോൾ, ആൾ അനക്കം ഇല്ലാണ്ടിരുന്ന ' let's chat pg' എന്ന വാട്ട്സ് ആപ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു..
ആ മെസ്സേജുളും നോക്കി അങ്ങനെ ഇരുന്നപ്പോൾ കോളേജ് ലൈഫിൽ ഒപ്പിച്ച ഓരോ കുസൃതികളും പൊട്ടതരങ്ങളും ഓർമയിൽ വന്നു... ഞാൻ പഠിച്ചത് ഒരു റഗുലർ വിമൻസ് കോളേജിൽ (KVUMDHO Arts & science college, pookkarathara) ആണ്..
ഒരു വിമൻസ് കോളേജ് ആയതുകൊണ്ട് തന്നെ ആൺപ്പിളേളർ ഇല്ലാത്ത കുറവ് നികത്താൻ എന്നോണം നല്ല ഉസിരുള്ള പെൺപിള്ളേർ എവടെ ഉണ്ടായിരുന്നു...😆
9അംഗങ്ങൾ മാത്രം ഉള്ള ഞങ്ങളുടെ ക്ലാസ്സിൽ
കേമി എന്ന് എടുത്തു പറയാൻ മാത്രം ആരും ഉണ്ടായിരുന്നില്ല... എല്ലാം പൊട്ടത്തികൾ ആണ്...
പ്രായത്തിന്റെ പക്വത ഒന്നും തന്നെ ഇല്ലാത്ത തനി പൊട്ടത്തികൾ...
കമേഴ്സ് ഡേ എക്സിബി ിഷന് വേണ്ടി ചാർട്ട് പ്രസന്റേഷൻ ഉള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ യൂട്യൂബ് ലവർ ആയ ഒരുത്തി പറഞ്ഞു, ഇൗ ഫേവികോൾ കൊണ്ട് നമ്മൾ പെൺകുട്ടികൾക്ക് ഒരു ബ്യൂട്ടി ടിപസ് ഉണ്ട്... അതെന്ത് അങ്ങനൊരു ബ്യൂട്ടി ടിപ്..🤔
അപ്പോ അവള് ടിപ് പറയാൻ തുടങ്ങി..
ടിപ് എന്തെന്നോ,...🤣
അതെടുത്ത് മൂക്കിൽ തേച്ചു ഉണങ്ങിയൽ പറച്ച് കളയണം അങ്ങനെ ചെയ്താൽ മൂക്കിൻ മുകളിലുള്ള ബ്ലാക് ഹെഡ്‌സ് കളയാം...🤣🤣
ഇത് കേട്ടതും എല്ലാ
പൊട്ടത്തികളും പ്രസന്റേഷൻ വർക്കിന് ബ്രേക്ക് കൊടുത്തു ഫെവികോൾ മൂക്കില് തേക്കാൻ തുടങ്ങി...
തേച്ചു തീരാൻ ഇടയില്ല എന്നോണം ജൂനിയർ സീനിയർ തമ്മിലുണ്ടായ സ്വരചേർച്ചയിൽ കോപിഷ്ട്ടയായ പ്രിൻസിപ്പൽ ക്ലാസ്സിൽ വന്നു..🤭🙆🏻♀️
അന്നേരം സകലതും മൂക്കും പൊത്തിപ്പിടിച്ചു നിൽക്കുന്നു...
ആത്തൂസ് മാത്രം മൂക്ക് പൊത്താതെ നിന്നു..
പ്രിൻസിപ്പൽ സംസാരവും ചീത്ത പറച്ചിലും തുടർന്നപ്പോൾ ഓരോന്നായി പൊത്തിയ മൂക്കില് നിന്നും കൈ എടുക്കാൻ ആയി തുടങ്ങി...
കാര്യം പിടികിട്ടിയ പ്രിൻസിപ്പൽ; കോപാവസ്ഥ മാറ്റി ചെറുപുഞ്ചിരിയോടെ ഇതുങ്ങളോടൊക്കെ എന്ത് പറയാനാ എന്നും പറഞ്ഞുകൊണ്ട് ക്ലാസ്സിൽ നിന്നും പോയി..🤣😁😁
ഓരോ ഓർമകളും ഒരു പ്രത്യേക ഊർജം നലകുന്നവയാണ് എന്ന തിരിച്ചറിവോടെ...🤗
ഓർമ്മക്കുറിപ്പുകൾ
ഓർമ്മക്കുറിപ്പുകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ