ഓർമ്മകൾക്കെന്തു സുഗന്ധം ആണല്ലേ..🤗
പഴയ കാലങ്ങൾ ഓരോന്നും ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിവരുന്നത് സ്കൂൾ കോളേജ് കാലഘട്ടം തന്നെ ആണ്...ആ കാലഘട്ടം ഓർക്കുമ്പോൾ മനസ്സിലൊരു നീറ്റലാണ്...
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ ആ നല്ല നിമിഷങ്ങൾ എന്നോർത്തൊണ്ടുള്ളൊരു
ദീർഘനിശ്വാസത്തോടെ അല്ലാതെ ആ നിമിഷങ്ങൾ ഓർക്കാൻ എനിക്കെന്നല്ല ആ കാലഘട്ടത്തിലൂടെ കടന്നു പോയ ആർക്കും സാധിക്കില്ല...
കാലത്തെ ഹോണും ആയി സ്വീകരിക്കാൻ എത്തുന്ന വാഹനത്തിൽ കയറി, യാതൊരു ഇഷ്ട്ടതാത്പര്യങ്ങളും നടത്താൻ അനുവദിക്കാതെ, കടുത്ത നിയമങ്ങൾ അനുസരിച്ച് ഒത്തിരി പണവും നൽകി പഠിക്കുന്ന ഒന്നായിരുന്നില്ല അന്നത്തെ ഞങ്ങളുടേത്...!!
"സ്കൂളിലേക്ക് പറഞ്ഞയക്കാൻ വേണ്ടി
ഇവറ്റങ്ങളെ ഒന്ന് എഴുന്നേൽപ്പിച്ച് എടുക്കും വരെ വീട്ടിൽ ഒരു പേമാരി പെയ്ത പ്രധീതിയാണ്" അമ്മ എപ്പോഴും പറയുമായിരുന്നു... നേരം വെളുക്കുംബോഴേക്കും തുടങ്ങും അച്ഛമ്മയുടെ വിളി..🤦🏻♀️ അതൊരു വെറും വിളിയൊന്നും അല്ല..!!
ഒരു ഒന്നൊന്നര വിളിയായിരിക്കും.. നീക്കണില്യേ.., ഉച്ചിയിൽ വെയിൽ ഉദ്ധിക്കും വരെ പെണ്ണുങ്ങള് കിടന്നുറങ്ങാൻ പാടില്ല..!
ഇവരൊക്കെ ആരാൻ വീട്ടിൽ പോയ എന്താകും അവസ്ഥ..!
അയ്യോ...🤦🏻♀️🤦🏻♀️ ഇത്തരം സംസാരങ്ങളൊക്കെ പുറത്തു ഒരു സുപ്രഭാത സംഗീതം പോലെ കേൾക്കുമായിരുന്നു🤭
എന്നാലും നീക്കില്ല.. മൂടി പുതച്ചു കിടക്കും പിന്നെയും...
ഒടുവിൽ,
എടാ നീക്കനില്യേ..., 8.30 കഴിഞ്ഞു ഇന്ന് സ്കൂളിൽ ഒന്നും പോണില്ല്യെ..,, എന്ന അച്ഛന്റെ വിളിയും കേട്ടാണ് ഒന്ന് നീക്ക..
സത്യം പറഞാൽ നീച്ച് ക്ലോക്കിൽ നോക്കിയാൽ 8.30 പോയിട്ട് 8 മണി കൂടെ ആയിക്കാണില്ല..😟 എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ ഞാനും രേഷുവും (ചേച്ചി) തമ്മിൽ അടിതുടങ്ങും..🤣
ആര് പായ മടക്കും,..🤨
ആര് ആദ്യം ബാത്റൂമിൽ കയറും തുടങ്ങി ഓരോരോ നിസാര കാര്യങ്ങൾക്കുള്ള അടി... അതൊക്കെ കഴിഞ്ഞു ചായ കുടിയും കഴിഞ്ഞു നിൽക്കുമ്പോൾ കൂട്ടുകാരെത്തും പിന്നെ അമ്മക്കൊരുമ്മയും നൽകി സ്കൂളിലേക്കുള്ള യാത്ര ആരംഭിക്കും...
കണ്ണാത്തേൽ പാടത്തുകൂടെയും പറമ്പുകളിലൂടെയും കഥകളും പറഞ്ഞു കൊണ്ട് നടക്കും... വഴി യാത്രയിൽ കാണുന്ന ചെടികളും പൂക്കളും എല്ലാം നുള്ളും... തോട്ടിലൂടെ പോകുന്ന മീനോക്കെ നോക്കിനിന്നു ഉള്ള സമയം മൊത്തം കളഞ്ഞു കുളിക്കും.. എന്നാലും ക്ലാസ്സിൽ എത്തിയാൽ ചീത്ത പറയാതിരിക്കാനും അടി കിട്ടാതിരിക്കാനും ഒരു ട്രിക് ഉണ്ട്... വഴിയോരത്ത് ഒരു ചെടിയുണ്ട്.. ആ ചെടിടെ പേരൊന്നും ഓർമയില്ല... അതിന്റെ തണ്ടോടെ ഉള്ള ഇല പൊട്ടിച്ചെടുത്ത് തണ്ട് ജസ്റ്റ് ഒന്ന് ഒടിച്ചു ഊതിയാൽ കുമിളകൾ ഉണ്ടാക്കാൻ പറ്റുമായിരുന്നു...🤗
ആ ചെടിയുടെ കൂമ്പ് നുള്ളി മുടിയുടെ ഉള്ളിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ചാൽ അന്ന് നമുക്ക് ടീച്ചറിന്റെ കയ്യിൽനിന്നു അടികിട്ടുല്ല്യ അതായിരുന്നു കുട്ടികളുടെ ഇടയിലെ അന്നത്തെ വിശ്വാസം..🤭😁
അതേപോലെ... മൂന്ന് പൂക്കൾ ഒരുമിച്ച് നിൽക്കുന്ന ഒരു മുക്കുറ്റി ചെടി, അത് പറച്ച് അന്ന് എന്താണോ ഒരു ആഗ്രഹം ഉള്ളത് ആ ആഗ്രഹവും മനസ്സിൽ പറഞ്ഞോണ്ട് ചുവരിൽ ഉരതിയാൽ ആഗ്രഹിച്ച കാര്യം നടക്കും എന്നൊക്കെ ആയിരുന്നു അവകാശ വാദങ്ങൾ..😁🤭🤭
അങ്ങനെ അന്നത്തെ പൊട്ട ബുദ്ധിയിൽ എത്ര മുക്കുറ്റി പൂക്കൾ ഞങ്ങളുടെ കുഞ്ഞിളം കൈകളാൽ ഞെരിഞ്ഞമറന്നിരിക്കുന്നു..
ആദ്യം ഞാൻ ആണ് ആ മുക്കുറ്റി കണ്ടത്..!
അത് എന്റേതാണ്..! എന്നൊക്കെ പറഞ്ഞു എത്ര അടികൂടിയിട്ടുണ്ട്..☹️😓
സ്കൂളിന് അടുത്തുള്ള
സൽക്കാര ഓഡിറ്റോറയത്തിന് പുറകിലെത്തുംബോൾ തുടങ്ങും ഓട്ടം അയ്യോ ലേറ്റായി...🤭🥴
ബാഗിൽ കിടക്കുന്ന
ചോറ്റിൻപാത്രത്തിന്റെയും, ബോക്സിന്റെയും, പറുക്കി എടുത്ത മനോഹരമായ കല്ലുകളുടെയും ശബ്ദം ഓടാനുള്ള പ്രോത്സാഹനം തരും..
യി. പി.വിഭാഗം ക്ലാസ്സുകൾ അന്ന് മൂന്നാം നിലയിൽ ആയിരുന്നു..
അക്കണ്ട സ്‌റ്റെപ്പുകളും
ഓടിക്കയറി ക്ലാസ്സിൽ എത്തിയാൽ പിന്നെ ടീച്ചറോട് എന്തെങ്കിലും കാഞ്ഞ നുണയും തട്ടിവിട്ടു ക്ലാസ്സിൽ കയറി ഇരിക്കും... ചില ദിവസങ്ങളിൽ അടികിട്ടുന്നത് കണ്ട് കൂട്ടുകാരൊക്കെ ചിരിക്കും..🙃😏
അപ്പോ വിചാരിക്കും നാളെ നേരം വഴുകിക്കരുത് നേരത്തെ എത്തണം എന്നൊക്കെ.. എന്നാല് ആ ചിന്ത ആ അടിയുടെ വേദനയും അവിടെ ചിരിച്ച കുട്ടികളുടെ ചിരിയും മാറും വരെ മാത്രം ആയുസ്സുള്ള ഒന്നായിരിക്കും എന്നതാണ് സത്യം..😆
ക്ലാസ്സിൽ കയറി ഒന്ന് സെറ്റായി വരുമ്പോൾ ആകും ടീച്ചർ തന്ന ഹോംവർക്ക് കാണിക്കാൻ പറഞ്ഞു വരിക...☹️
മടിച്ചികളിൽ മടിച്ചിയായിരുന്ന ഞാൻ ഹോംവർക്ക് ആണേൽ ചെയ്തിട്ടും ഉണ്ടാകില്ല...
ടീച്ചർ ഹോംവർക്ക് ചോദിച്ചൊണ്ട് അടുത്ത് എത്തുമ്പോഴേക്കും കാരണം കണ്ടെത്തും..🤭 സ്ഥിരം തട്ടുന്ന ഒരു നുണയുണ്ട് "അയ്യോ ടീച്ചറേ, ഞാൻ ഇന്നലെ ഹോംവർക്ക് ചെയ്തിട്ട് നോട്ടുബുക്ക് ബാഗിൽ എടുത്തു വെക്കാൻ മറന്നു പോയല്ലോ😓..."🤣🤣
ആ കാരണം എങ്ങാനും ഇനി വേറെ ആരേലും പറഞ്ഞാ പിന്നെ മൂഞ്ചും...😤പിന്നെ ടീച്ചർ ക്ലാസിൽ നിന്നും പോയാൽ അതിന്റെ പേരിലും തല്ലുണ്ടാകും..🥺
ഇന്റർവെൽ ടൈം ആയാൽ, ഒരു സിന്ദൂരം ബസ് പോകും.. സിന്ദൂരം എന്ന എല്ലാ ബസ്സിലും ഉണ്ണിക്കണന്റെ മനോഹരമായ ചിത്രങ്ങൾ ആയിരുന്നു.. ഉണ്ണിക്കണ്ണൻ പൈക്കിടാവിനെ മാറ്റി പാല് കുടിക്കുന്നതും, കാളിയമർദ്ധനം ചെയ്യുന്നതും ആയ നല്ല നല്ല മനോഹര ചിത്രങ്ങൾ.. അത് വരാൻ ടൈം ആയാൽ അത് കാണാൻ വേണ്ടി മാത്രം എല്ലാ പെൺകുട്ടികളും ഓടും..😍
ഒരാള് ചെയ്താൽ മതിയല്ലോ പിന്നെ എല്ലാരും ചെയ്യാൻ..🤣
അത് അന്നത്തെ ഞങ്ങളുടെ പ്രധാന ഇന്റർവെൽ ടൈം വിനോദം ആയിരുന്നു..
എന്തിനായിരുന്നു ഒരു ബസ്സിലെ ചിത്രം കാണാൻ മാത്രം ഇത്രേം ഓടിയിരുന്നത്..??🤔
എന്ന് ഇന്നോർക്കുമ്പോൾ ചിരിവരും.. അന്നത്തെ ഓരോ വിനോദങ്ങളെ..🤣🤣
ഇന്റർവെൽ കഴിഞ്ഞാ പിന്നെ താഴെ സ്കൂളിനോട് ചേർന്നുള്ള വീട്ടിലെ അടുക്കളയിൽ നിന്നും നല്ല🐟വറുത്ത മണം വരും..😋
മണം വന്നാൽ പിന്നെ ആ മണം എന്തിന്റെതാണ് എന്ന് ഓരോ കുട്ടികളും പരസ്പരം പറയും.. ആഹാ ഇന്ന് മത്തിയാണ്...!!
ഏയ് അല്ലല്ല, ഇന്ന് മാന്തൽ ആണ് തോനുന്നു എന്നൊക്കെ ഓരോ ഊഹങ്ങൾ കാച്ചിവിടും...
പിന്നെ തുടങ്ങും ഉച്ചക്ക് ഭക്ഷണത്തിന് കൊണ്ടുവന്ന വിഭവങ്ങളുടെ ലിസ്വലി എടുക്കാൻ..🤩
ഞാൻ മിക്കപ്പോഴും മോര് ആണ് കൊണ്ടുപോകാറ്.. മോരാണെൽ പിന്നെ ഓരോന്നും തുടങ്ങും കൊറച്ചു ഇപ്പൊ കുടിക്കാൻ തര്യോ..? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ..😄
പിന്നെ അത് തീരും വരെ ടീച്ചറിന്റെ കണ്ണ് വെട്ടിച്ച് ഓരോന്നായി ഡസ്കിന്റെ താഴെ ഇറങ്ങി ഇരുന്നു കുടിക്കും.. ഒരാള് താഴ്ന്നു പൊങ്ങിയാൽ അടുത്ത ആള്.. അങ്ങനെ അങ്ങനെ..🙃
പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും എന്നാണല്ലോ ചൊല്ല്..
എന്നാലിവിടെ നേരെ തിരിച്ചാണ്..!
അന്നത്തെ ടീച്ചേഴ്സിന്റെ ശ്രദ്ധക്കുറവു കൊണ്ടാണോ അതോ ഞങ്ങളുടെ കള്ളത്തരം ഒപ്പിക്കാനുള്ള അതിസാമർത്ഥ്യം കൊണ്ടാണോ എന്തോ ആ കള്ളം ഒരു തവണ പോലും ആരും കണ്ട് പിടിച്ചില്ലായിരുന്നു..🤩🥳
ക്ലാസിൽ ഇരുന്നു സംസാരിക്കുന്നതിന് എത്ര ചോക്കുകൾ കൊണ്ടുള്ള ഏറു കിട്ടിയിരിക്കുന്നു..😂🤣
എല്ലാവരും ഒത്തിരുന്ന് ഉച്ചക്ക് കഴിക്കാൻ കൊണ്ട് വന്നത് ഒരിത്തിരി ഉപ്പേരി ആണേലും ഓരോരുത്തർക്കും ആയി പകുത്ത് നൽകി കളിയും ചിരിയും ആയി സന്തോഷത്തോടെ ഉച്ചഭക്ഷണം കഴിച്ചിരുന്നത്.. അതൊന്നും ഇന്നുകളിൽ തിരിച്ച് വരില്ലെന്ന സങ്കടത്തോടെ ഓർക്കുന്ന നിമിഷങ്ങളാണ്..☹️
ഉച്ചക്ക് ശേഷം ഉള്ള ക്ലാസുകൾ എല്ലാം ബോറിംഗ് ആയിരിക്കും... ഉറക്കം വരും😴
ഉറക്കം മാറ്റാൻ ആയി ടീച്ചർ പല നല്ല തമാശകളും പറയും എല്ലാവരും ചിരിക്കും പക്ഷേ എനിക്ക് മാത്രം അന്നേരം ചിരി വരില്ല..!!
എല്ലാം കഴിഞ്ഞ് ക്ലാസ്സ് എടുത്തു തുടങ്ങിയാൽ ടീച്ചർ പറഞ്ഞ ആ കഥ ഇമേജിന് ചെയ്തു ഇരുന്നു ഓർത്തോർത്ത് ചിരിക്കും... എനിക്കാണേൽ ചിരി വന്നാൽ പിന്നെ അത് നിർത്താൻ പ്രയാസം ആണ്.. ഞാൻ ചിരിച്ചാൽ പിന്നെ ചിരികേട്ട് അടുത്തിരിക്കുന്നവളും എന്തിനെന്നില്ലാതെ ചിരി തുടങ്ങും...🤣 ഞങ്ങൾക്ക് ഹിന്ദി എടുത്തിരുന്ന ഒരു ടീച്ചർ ഉണ്ട് ശ്രീമതി ടീച്ചർ.. ടീച്ചർ എപ്പോഴും പറയും ഹാ.... അതിന്റെ ചിരിക്കൊല പൊട്ടീണ്ട് ഇനി ചിരി നിർത്തൂല എന്ന്..😆
പിന്നെ ഒരു 3 മണി ആയാൽ തുടങ്ങും വാച്ചും നോക്കി ഇരിക്കാൻ എന്താ ബെല്ലടിക്കാത്തെ..!🧐🤔😣 എന്താ ബെല്ലാടിക്കാത്തെ..!🤔😣 എന്നും ഓർത്തൊണ്ട് പ്രാകി പ്രാകി ഇരിക്കും..🙁
3.30ന് വിട്ടാൽ പിന്നെ കണ്ണിൽ കണ്ട സാധനങ്ങളൊക്കെ പറക്കി പൂവും കായേം ഒക്കെ നുള്ളി വീട്ടിൽ എത്തുമ്പോഴേക്കും അഞ്ച് മണി കഴിയും.. വഴി മദ്ധ്യേ ഞാൻ എന്നും കാണുന്ന ഒരുമുഖം ഉണ്ടായിരുന്നു.. ഒരു കാലൊണ്ടു വയ്യാത്ത മധ്യവയസ്കൻ.. ഞാൻ അദ്ദേഹത്തെ ഒത്തിരി കളി ആക്കിയിട്ടുണ്ട്... അദ്ദേഹത്തിന്റെ മുന്നിൽ എത്തിയാൽ പിന്നെ ഞാൻ അദ്ദേഹം നടക്കുന്നത് എങ്ങനെ ആണോ അതേപോലെ നടക്കുമായിരുന്നു... രേഷു അത് പരാതിയെന്നോണം അമ്മയോട് പറയും വരെയും ഞാൻ ആ വിനോദത്തിൽ ആനന്ദം കണ്ടെത്തിയിരുന്നു.. അദ്ദേഹത്തിന്റെ വീട് എവിടെയാണെന്നോ, എന്ത് ചെയ്യുവാണെന്നോ, എവിടേക്കാണ് ദിവസവും ആ സമയത്ത് അദ്ദേഹം പോയിരുന്നത് എന്നൊന്നും അറയുമായിരുന്നില്ല..
ഇന്നദേഹം ജീവനോടെ ഇരിക്കുന്നുണ്ടോ എന്നും അറയില്ല. ഇന്ന് ഓർക്കുമ്പോൾ ഏറെ സങ്കടവും കുറ്റബോധവും തോന്നുന്ന ഒരു ഓർമയാണ് അത്..😣
SreeshmaPrashob.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ